കൊല്ലം: സജ്ജമാക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ നിന്നുള്ള 9.4 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവ സ്ഥാപിക്കുന്നത്. ആദ്യ ഗഡുവായ 4.7 ലക്ഷം രൂപയുടെ ചെക്ക് കലക്ടര്‍ അഫ്സാന പര്‍വീണിന് സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാര്‍ കൈമാറി. ഡി.എം.ഒ ഡോ. ബിന്ദു മോഹന്‍, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ആര്‍. സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജെ. മണികണ്ഠന്‍, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ കേരള റീജനല്‍ മാനേജര്‍ ബി.ആര്‍. മനീഷ്, എസ്.ഐ.ഒ എ. മന്‍സൂര്‍, കണ്‍സള്‍ട്ടന്‍റ് ബി. ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു. റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരശേഖരണം കൊല്ലം: രണ്ട് മാസം റേഷന്‍ വിഹിതം വാങ്ങാതെ നഷ്ടപ്പെടുത്തിയ എ.എ.വൈ, പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ശേഖരിക്കും. പരിശോധനയില്‍ അനര്‍ഹമായവ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0474 2794818. വാക്-ഇന്‍ ഇന്‍റര്‍വ്യൂ കൊല്ലം: കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ അടുത്ത അധ്യയനവര്ഷേത്തക്കുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും പാനല്‍ തയാറാക്കുന്നതിന് മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ വിദ്യാലയത്തില്‍ വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. മാര്‍ച്ച് മൂന്നിന് പ്രൈമറി ടീച്ചര്‍, പി.ജി.ടി (കോമേഴ്സ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്), ടി.ജി.ടി (സോഷ്യല്‍ സയന്‍സ്), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, മലയാളം ടീച്ചര്‍, യോഗ, ആര്‍ട്ട് പരിശീലകര്‍ എന്നീ തസ്തികകളിലേക്കും മാര്‍ച്ച് നാലിന് പി.ജി.ടി (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, ഇംഗ്ലീഷ്, ഹിന്ദി), ടി.ജി.ടി (ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, മാത്‌സ് ആന്‍ഡ് സയന്‍സ് (ബയോളജി), നഴ്‌സ്, കൗണ്‍സിലര്‍, ഡോക്ടര്‍ എന്നീ തസ്തികകളിലേക്കും രാവിലെ ഒമ്പത് മണി മുതല്‍ ഇന്‍റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://kollam.kvs.ac.in ഫോണ്‍: 0474-2799494, 0474-2799696.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.