മണ്ടയ്ക്കാട് കൊട മഹോത്സവം കൊടിയേറ്റ് ഞായറാഴ്ച

NO MODEM നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതിയമ്മൻ ക്ഷേത്രത്തിൽ കുംഭ (മാശി) മാസ ഉത്സവത്തിന് ഞായറാഴ്ച രാവിലെ 7.30-8.30 നുള്ളിൽ കൊടിയേറും. പത്ത് ദിവസം നടക്കുന്ന ഉത്സവം മാർച്ച് എട്ടിന് കൊട മഹോത്സവത്തോടെ സമാപിക്കും. മാർച്ച് നാലിന് രാത്രി 11നും 12നും ഇടയിൽ പ്രധാന ചടങ്ങായ വലിയ പടുക്ക നടക്കും. ഉത്സവത്തോടനുബന്ധിച്ച് എത്തുന്ന ഭക്തർക്ക് പൊങ്കാല നേർച്ച അർപ്പിക്കാൻ ക്ഷേത്രത്തിന് മുൻവശം പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കളിയിക്കാവിള, മാർത്താണ്ഡം, തക്കല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പ്രത്യേക ബസ്​ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തർ കടലിൽ പോകുമ്പോൾ സൂക്ഷിക്കണമെന്ന് അഗ്​നിശമനസേന അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.