തുയ്യം കൈകെട്ടിയ ഈശോയുടെ തീർഥാടനം

കൊല്ലം: തുയ്യം സെന്‍റ്​ സെബാസ്റ്റ്യൻസ്​ ദേവാലയത്തിൽ കൈകെട്ടിയ ഈശോയുടെ തീർഥാടനം മാർച്ച് രണ്ടിന്​ ആരംഭിക്കും. ഏപ്രിൽ 13 വരെയാണ്​ തീർഥാടനം. മാർച്ച് രണ്ടിന്​ രാമൻ കുളങ്ങര ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന തീർഥാടന പദയാത്ര രൂപത വികാരി ജനറൽ മോൺ. വിൻസന്‍റ്​ മച്ചാഡോ ഉദ്​ഘാടനം ചെയ്യും. വൈകീട്ട്​ അഞ്ചിന്​ തുയ്യം പള്ളിയിൽ എത്തിച്ചേരുന്ന പദയാത്രക്ക്​ കൊല്ലം രൂപത മെത്രാൻ പോൾ ആന്‍റണി മുല്ലശ്ശേരി സ്വീകരണം നൽകും. തുടർന്ന്​ പതാക ഉയർത്തി തീർഥാടന പ്രഖ്യാപനം നടത്തും. തീർഥാടന ദിനങ്ങളിൽ രാവിലെ അഞ്ചിന് ദിവ്യകാരുണ്യ ആരാധന, രാവിലെ 5.30നും 6.30നും ദിവ്യബലി, ഉച്ചയ്ക്ക് 12ന് ദിവ്യബലി, വൈകീട്ട് 4.30ന് കുരിശിന്റെ വഴി പ്രാർഥനയും, 5.30ന് ദിവ്യബലി എന്നിവ ഉണ്ടായിരിക്കുമെന്ന്​ ഇടവക വികാരി ഫാ. ബിനു തോമസ് തുപ്പാശ്ശേരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 13ന്​ വൈകീട്ട്​ അഞ്ചിന്​ തീർഥാടന സമാപന കുരിശി‍ൻെറ വഴിക്കും ദിവ്യബലിക്കും മെ​ത്രാൻ പോൾ ആന്‍റണി മുല്ലശ്ശേരി മുഖ്യകാർമികത്വം വഹിക്കും. മാർച്ച്​ 19ന്​ രാവിലെ ഒമ്പതിന്​ വിശുദ്ധ ഔസേപ്പിതാവി‍ൻെറ തിരുനാൾ സമൂഹബലിയും സ്​നേഹവിരുന്നും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.