കൊല്ലം: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവീകരിച്ച ഡീസന്‍റുമുക്ക് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിലെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് എല്ലാവര്‍ക്കും കൃത്യമായി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതില്‍ സപ്ലൈകോ മുഖ്യപങ്കുവഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടിയോടനുബന്ധിച്ച് 25 സപ്ലൈകോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന് സമാന്തരമായി ഡീസന്റ് മുക്ക് സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജലജകുമാരി ആദ്യവിൽപന നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഡോ. സഞ്ജീവ് പട് ജോഷി(ഓണ്‍ലൈന്‍), ഡിപ്പോ മാനേജര്‍ വി. ബൈജു, ഗ്രാമപഞ്ചായത്ത് മെംബര്‍ എസ്. സിന്ധു, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.