ആർ. ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമവർഷികം വിപുലമായി ആചരിക്കും

കൊട്ടാരക്കര: കേരള കോൺഗ്രസ്​ (ബി) ചെയർമാനും മന്ത്രിയുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിക്കും. മേയ് മൂന്നിന് വൈകീട്ട്​ കൊട്ടാരക്കര മാർത്തോമ്മ ജൂബിലി മന്ദിരത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധതുറയിലുള്ള പ്രമുഖർ പ​ങ്കെടുക്കും. ബാലകൃഷ്ണപിള്ളയുടെ വാളകത്തുള്ള ബലികുടീരത്തിൽനിന്ന് രണ്ടിന്​ വൈകീട്ട് നാലിന് യൂത്ത് ഫ്രണ്ട് (ബി) യുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം ആരംഭിച്ച്​ സമ്മേളനസ്ഥലത്ത്​ സമാപിക്കും. മൂന്നിന്​ രാവിലെ 10ന് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ 50 ഓളം പാർട്ടി പ്രവർത്തകർ രക്തദാനം നടത്തും. ഉച്ചക്ക് 12ന് താലൂക്കാശുപത്രിയിൽ അന്നദാനം നടത്തും. തുടർന്ന്​ ജൂബിലി മന്ദിരത്തിലുള്ള ആർ. ബാലകൃഷ്ണപിള്ളയുടെ സ്​മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്​മരണ സമ്മേളനവും നടക്കും. പ്രവർത്തകർ അവയവദാന സമ്മതപത്രം ഒപ്പിട്ട് പാർട്ടി നേതാക്കൾക്ക് നൽകും. കേരളം മുഴുവനുമുള്ള അഗതിമന്ദിരത്തിൽ ഭക്ഷണം നൽകും. കൊട്ടാരക്കരയിൽ ആർ. ബാലകൃഷ്ണപിള്ളക്കായി സാംസ്കാരിക രാഷ്ട്രീയപഠന കേന്ദ്രം സ്ഥാപിക്കും. നടപടികൾ സംബന്ധിച്ച്​ മന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ.എൻ. ബാലഗോപാലിനോട് സംസാരിച്ചതായി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു. ബജറ്റിൽ രണ്ടു​ കോടി രൂപയാണ് ആർ. ബാലകൃഷ്ണപിള്ള സാംസ്കാരിക കേന്ദ്രത്തിനായി അനുവദിച്ചിരുന്നത്. ഇതു നടപ്പാക്കാൻ ഇടപെടും. കൊട്ടാരക്കര നഗരസഭയിൽ അനുയോജ്യമായ സ്ഥലത്ത് ബാലകൃഷ്ണപിള്ളയുടെ വെങ്കല പ്രതിമ സ്ഥാപിക്കും. ഇതിനായി സ്ഥലം നഗരസഭ കണ്ടെത്തും. പ്രതിമക്കായുള്ള പണം കൂട്ടായ്മയിലൂടെ സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.