ദുർബല വിഭാഗങ്ങൾക്ക് കൈത്താങ്ങാവുക - കടയ്ക്കൽ മൗലവി

കൊല്ലം: സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് കൈത്താങ്ങാവാൻ വിശ്വാസികൾ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്‍റ്​ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപ്പെട്ടു. കടയ്ക്കൽ മുക്കുന്നം മന്നാനിയ്യയിൽ നടന്ന പ്രാർഥനാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നാനിയ്യ തഹ്ഫീളുൽ ഖുർആൻ കോളജ് പ്രിൻസിപ്പൽ ഹാഫിസ് അബ്ദുല്ലത്തീഫ് മൗലവി അധ്യക്ഷതവഹിച്ചു. പ്രമുഖ ഖുർആനിക പണ്ഡിതൻ കുമ്മനം നിസാമുദ്ദീൻ അസ്ഹരി റമദാൻ പ്രഭാഷണം നടത്തി. കടയ്ക്കൽ ജുനൈദ് ആമുഖഭാഷണം നടത്തി. എ. നിസാറുദ്ദീൻ നദ്‌വി, മൗലവി റാഫി അബ്റാരി, എ. തമീമുദ്ദീൻ, ജെ. സുബൈർ, എ.എം. യൂസുഫുൽ ഹാദി, റാഫി ബാഖവി, എ.എം. ഹനീഫ, റാഷിദ് പേഴുംമൂട് എന്നിവർ സംസാരിച്ചു. ആയിരങ്ങൾ പങ്കെടുത്ത പ്രാർഥനാസംഗമത്തിനു ശേഷം ഇഫ്താർ വിരുന്നും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.