പുനലൂർ: പുനലൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ മതമൈത്രി സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അധ്യക്ഷത വഹിച്ചു. പി.എസ് സുപാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജഡ്ജി അബ്ദുൽ ജലീൽ, മുൻസിഫ് ഷംനാദ്, വൈസ്ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. ദിനേശൻ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, നഗരസഭ സെക്രട്ടറി എ. നൗഷാദ്, എസ്.എൻ.ഡി.പി താലൂക്ക് യൂനിയൻ പ്രസിഡൻറ് ടി.കെ. സുന്ദരേശൻ, അടൂർ നഗരസഭ ചെയർമാൻ സജി, വൈസ് ചെയർപേഴ്സൺ ദിവ്യ, പുനലൂർ ഡിവൈ.എസ്.പി ബി. വിനോദ് തുടങ്ങിയവർ സംസാരിച്ചു. നമസ്ക്കാരത്തിന് എം. മുഹമ്മദ് ഇല്യാസ് നേതൃത്വം നൽകി. സ്ത്രീ സുരക്ഷ സെമിനാറും ക്ലാസും നടത്തി പുനലൂർ: അച്ചൻകോവിൽ ജനമൈത്രി പൊലീസ്, കൊട്ടാരക്കര വനിത സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ചെരിപ്പിട്ടകാവ് എസ്.എഫ്.സി.കെ കമ്യൂണിറ്റി ഹാളിൽ സ്ത്രീ സുരക്ഷ ബോധവത്കരണ സെമിനാറും ക്ലാസും നടത്തി. റൂറൽ ഡിവൈ.എസ്.പി എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചെമ്പനരുവി വാർഡ് മെംബർ എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. സുഹ്മണ്യൻ, എ. റഷീദ്, ആശവർക്കർ എം. ദീപ, കെ.എസ്. ശ്രീലക്ഷമി, എൻ. മിനി എന്നിവർ സംസാരിച്ചു. അച്ചൻകോവിൽ എസ്.എച്ച്.ഒ പി. സുരേഷ്കുമാർ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫിസർ പി. സന്തോഷ് നന്ദിയും പറഞ്ഞു. വനിത സെൽ എസ്.ഐ ഡെയ്സി ലൂക്കോസ് ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.