ഇരവിപുരം: കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൻെറയും സി.ബി.എം.ആറിൻെറയും ആഭിമുഖ്യത്തിൽ ഫോസ്റ്റർ കെയർസംഗമം വനിത കമീഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.പി. സജിനാഥ് അധ്യക്ഷത വഹിച്ചു. മുൻ കുന്നിക്കോട് സി.ഐ മുബാറക്, ചൈൽഡ് ലൈൻ കോഓഡിനേറ്റർ ഗോഡ്വിൻ മാനുവൽ, ചൈൽഡ് ലൈൻ പ്രവർത്തക വിമല സേവ്യർ, ബാലസൗഹൃദ ഹോമുകൾ സംഘടിപ്പിക്കുന്ന വിഭാഗത്തിൽ ഡി. ശ്രീകുമാർ എന്നിവരെ എം. മുകേഷ് എം.എൽ.എ ആദരിച്ചു. കെ.കെ. സുബൈർ, മുൻ ബാലാവകാശ സംരക്ഷണ കമീഷൻ അധ്യക്ഷൻ സി.ജെ ആന്‍റണി, എൻ. ടെന്നിസൻ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം സനൽ വെള്ളിമൺ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ കെ.പി മുരളീധരൻപിള്ള, എം.എസ് മീനാകുമാരി, ചൈൽഡ് ലൈൻ കോഓഡിനേറ്റർ സി. അബ്രഹാം, കോമളകുമാരി, ശാലിനി, ജയസൂര്യ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സൗഹൃദമത്സരങ്ങളും സംഘടിപ്പിച്ചു. യുവശക്തി ക്യാമ്പ് സമാപിച്ചു കുണ്ടറ: മുളവന യുവശക്തി ലൈബ്രറിയുടെ കുട്ടികളുടെ അവധിക്കാല പഠന ക്യാമ്പായ 'വരയും വായനയും' സമാപിച്ചു. സമാപനം ലൈബ്രറി കൗൺസിൽ പേരയം പഞ്ചായത്ത് സമിതി കൺവീനർ വി. അമൃത്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എം. യേശുദാസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഭഗത്കുമാർ, വാർഡംഗം വിനോദ് പാപ്പച്ചൻ, വൈസ് പ്രസിഡന്‍റ് കുഞ്ഞുമോൻ ഫിലിപ്പോസ്, മധു തിരുവോണം, എം.ആർ. രാജേഷ്, മാസ്റ്റർ മഹത്ത് ജെ. ജോൺ എന്നിവർ സംസാരിച്ചു. ബിനോജ്, ബിനോയ്, ഉഷാ സുരേഷ് എന്നിവരെ ആദരിച്ചു. യുവശബ്ദം കൈയെഴുത്ത് മാസികയും ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.