'വരയും കുറിയും കുട്ടിക്കൂട്ടം' ഒമ്പതുമുതൽ

കൊല്ലം: കൊല്ലത്തെ കലാകാര കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊല്ലം താലൂക്ക്​ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ 'വരയും കുറിയും കുട്ടിക്കൂട്ടം' ചിത്ര-ശിൽപ പരിശീലന കളരി മേയ്‌ ഒമ്പതിന്​ കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ രാവിലെ 10.30ന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ചിത്രകല, ചുവർചിത്രകല, ക്ലേ മോഡലിംഗ് എന്നിവയിൽ പ്രമുഖരായ അധ്യാപകർ ക്ലാസുകൾ നയിക്കും. 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ശനിയാഴ്ച ഉച്ചക്ക് 12ന്​ ഡെപ്യൂട്ടി മേയർ കൊല്ലം മധു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഫോൺ: 9847749849. കളിയും കാര്യവും സമാപിച്ചു കുണ്ടറ: ചെറുമൂട് ഗ്രന്ഥകൈരളി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കുട്ടികളുടെ ദ്വിദിന ബാലവേദി ക്യാമ്പ് കളിയും കാര്യവും സമാപിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയന്‍റ്​ സെക്രട്ടറി ജി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ശിവൻ വേളിക്കാട്, ആർ. രാധാകൃഷ്ണപിള്ള, ടി. യേശുദാസൻ, ബി. മോഹനചന്ദ്രൻപിള്ള, സിന്ധുമോഹൻ എന്നിവർ ക്ലാസുകൾ നയിച്ചു. ബാലവേദി പ്രസിഡന്‍റ്​ കാർത്തിക് കൃഷ്ണ, വൈസ്​ പ്രസിഡന്‍റ്​ ഫാത്തിമ, സെക്രട്ടറി ധനുഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.