കൊട്ടിയം: സമ്പൂർണ ഭരണഘടന സാക്ഷരത 2022ൻെറ പ്രചാരണ ഭാഗമായി തൃക്കോവിൽവട്ടം പഞ്ചായത്തിൽ വിളംബരജാഥ നടത്തി. മുഖത്തല ഇ.എസ്.ഐ ജങ്ഷനിൽ നിന്നാരംഭിച്ച പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജലജകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എസ്.എൻ. അജിത് ഭരണഘടനയുടെ ആമുഖം വായിച്ചു. കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ, ഹരിതസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. വെള്ളക്കെട്ട് മാറ്റണം മയ്യനാട്: പുത്തൻവീട്മുക്ക്-കിഴക്കേചേരി റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് റാഫേൽ കുര്യൻ ആവശ്യപ്പെട്ടു. ജപ്പാൻ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടി അഞ്ചുവർഷം മുമ്പ് കുത്തിപ്പൊളിച്ച റോഡ് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി സഞ്ചാരയോഗ്യമല്ലാതായതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് റോഡ് നവീകരിച്ചത്. ഈയിടെയുണ്ടായ വേനൽമഴയിൽ റോഡിൻെറ പലഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. നിർമാണത്തിലെ അപാകത മാറ്റി വെള്ളക്കെട്ട് മാറ്റാൻ അടിയന്തര നടപടി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.