പെരിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്​ടബന്ധ നവീകരണം

കുണ്ടറ: പെരിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്​ടബന്ധ നവീകരണവും ധ്വജപ്രതിഷ്ഠയും ഉത്സവവും ശനിയാഴ്ച ആരംഭിച്ച് 18ന് അവസാനിക്കും. എട്ടിന്​ രാവിലെ ഏഴിന് തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ധ്വജപ്രതിഷ്ഠ വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. 13ന് രാവിലെ 8.35ന് ഗരുഡവാഹന ബിംബപ്രതിഷ്ഠ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന സാംസ്​കാരിക സമ്മേളനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നമസ്​കാര മണ്ഡപസമർപ്പണം പ്രവാസി വ്യവസായി മുരളീധരപ്പണിക്കർ നിർവഹിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ മുഖ്യാതിഥിയാകും. കെ.പി.എം.എസ്​ സംസ്​ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രം പ്രസിഡന്‍റ്​ എം.എസ്​. ബാലൻ അധ്യക്ഷത വഹിക്കും. 18ന് വൈകീട്ട്​ നാലിന്​ ആറാട്ട് ബലിയോടെ ഉത്സവം കൊടിയിറങ്ങുമെന്ന്​ പ്രസിഡന്‍റ്​ എം.എസ്​. ബാലൻ, ജോ.സെക്രട്ടറി വിഷ്ണു വിശ്വം, സുരേഷ് കുമാർ എന്നിവർ അറിയിച്ചു. മന്ദിരം ഉദ്ഘാടനം കിഴക്കേകല്ലട: കവിത്രയ ഗ്രന്ഥശാലയുടെ ഓഫിസ്​ മന്ദിരത്തി‍ൻെറയും ഓപൺ എയർ ഓഡിറ്റോറിയത്തി‍ൻെറയും ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട്​ നാലിന്​ കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കും. പരിപാടികൾ ഇന്ന് (6.5.22) നെടുമ്പായിക്കുളം സെന്‍റ്​ ജോർജ്​ ഓർത്തഡോക്സ്​ തീർഥാടനപള്ളി: ശ്രാദ്ധപ്പെരുന്നാളും കൺവെൻഷനും -രാവിലെ 8.15ന് ശ്രീഅത്തിപ്പറമ്പ് ദുർഗാ ഭദ്രാ യോഗീശ്വര ക്ഷേത്രം: സപ്താഹയജ്ഞം. രാവിലെ 10ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.