കെ.എസ്​.ആർ.ടി.സി ഡിപ്പോയിലും പരിസരത്തും തെരുവുനായ ശല്യം:​ ജനം ഭീതിയിൽ

ചാത്തന്നൂർ: കെ.എസ്​.ആർ.ടി.സി ഡിപ്പോയിലും പരിസരത്തും പേ പിടിച്ചവയുൾപ്പെടെ തെരുവ് നായ്​ക്കൂട്ടത്തിന്‍റെ ശല്യം കാരണം ജനം ഭീതിയിൽ. കഴിഞ്ഞദിവസം രാവിലെ ട്രഷറിക്കുവേണ്ടി പണിയുന്ന കെട്ടിടത്തിലെ ഇതരസംസ്ഥാന തൊഴിലാളിയെ പേപ്പട്ടി കടിച്ചു. പിന്നീട്​ ഈ നായ തെരുവുനായ്ക്കളെയും കടിച്ചു. തുടർന്ന്​ ഡിപ്പോയിലെ വർക്ക്‌ഷോപ്പിലേക്ക് ഓടിക്കയറിയ നായ കെ.എസ്.ആർ.ടി.സി ജീവനക്കാരെ കടിക്കാൻ ശ്രമിച്ചു. നിരവധി തെരുവ് നായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും ഈ നായുടെ കടിയേറ്റു. ഡിപ്പോക്കുള്ളിൽ സ്ഥിരം തമ്പടിക്കുന്ന പത്തോളം തെരുവ് നായ്ക്കൾക്കാണ്​ പേവിഷബാധയുള്ള നായുടെ കടിയേറ്റത്​. എന്നാൽ, ഡിപ്പോ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാതെ മൗനം പാലിക്കുകയാണെന്ന്​ ആക്ഷേപമുയർന്നു. പഞ്ചായത്ത്​, മൃഗ സംരക്ഷണവകുപ്പ്​ അധികൃതരും വിവരമറിഞ്ഞമട്ടില്ല. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ഡിപ്പോയിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും നായ്ക്കൾ ഭീഷണിയാകുമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഡിപ്പോയിലെ തെരുവുനായ ശല്യത്തിന് പരിഹാരമുണ്ടാക്കി സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ബി.എം.എസ് വിഭാഗം തൊഴിലാളികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.