മയ്യനാട് കുടുംബാരോഗ്യ കേന്ദ്രം ഇനി മെഡി. കോളജിന്‍റെ ആരോഗ്യ പരിശീലന കേന്ദ്രം

കൊട്ടിയം: മയ്യനാട് സി. കേശവൻ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രം കൊല്ലം മെഡിക്കൽ കോളജിന്‍റെ റൂറൽ ഹെൽത് ട്രെയിനിങ് സെന്‍റററായി മാറുന്നു. ഇതിന്റെ ഭാഗമായി ബിരുദ, ബിരുദാനന്തര മെഡിക്കൽ പരിശീലനത്തിലും ചികിത്സകളിലും പൊതു ജനാരോഗ്യ പ്രവർത്തനങ്ങളിലും മയ്യനാട് കുടുംബാരോഗ്യ കേന്ദ്രവും കൊല്ലം സർക്കാർ മെഡിക്കൽ കോളജും ചേർന്ന്​ പ്രവർത്തിക്കും. ഇതോടൊപ്പം ഗൈനക്കോളജി, പീഡിയാട്രിക് സേവനങ്ങളും മയ്യനാട് എഫ്.എച്ച്.സിയിൽ ആരംഭിച്ചു. ഉദ്​ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യാശോധ അധ്യക്ഷതവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് ആശുപത്രിക്ക് കൈമാറി. മയ്യനാട് പഞ്ചായത്ത് പ്രസിഡന്‍റ്​ ജെ. ഷാഹിദ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബിന്ദുമോഹൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ റഷീദ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, ജില്ല പഞ്ചായത്തംഗം സെൽവി, സുശീല, ജിഷ അനിൽ, ജവാബ് റഹ്മാൻ, മയ്യനാട് സുനിൽ, ഡോ. സന്തോഷ്‌, ഡോ. മണികണ്ഠൻ, ഡോ. സന്ധ്യ, ജോർജ് അലോഷ്യസ്, ഡോ. ജി. നടാഷ, ഡോ. സുജമോൾ, ഡോ. സനൂജ സരസം, ഡോ. പി.എസ്. ഇന്ദു, ഡോ. പി.ആർ. സലീലദേവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.