സാമൂഹിക സമാധാനം കാത്തുസൂക്ഷിക്കാൻ കുട്ടികളുടെ പങ്ക് നിസ്തുലം - എം.എൽ.എ

കരുനാഗപ്പള്ളി: സാമൂഹിക സമാധാനം കാത്തുസൂക്ഷിക്കാൻ കുട്ടികൾ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണെന്ന് സി.ആർ. മഹേഷ് എം.എൽ.എ. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കൊല്ലം ജില്ലാ കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻ ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥി ആയിരുന്നു. നഗരസഭ കൗൺസിലർ എൽ. സിന്ധു, ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, ബിജു മാവേലിക്കര, ജി. മഞ്ജുകുട്ടൻ, അരിത ബാബു, കൗൺസിൽ ജില്ല കോഓഡിനേറ്റർ ഗൗരി എസ്. കുമാർ, സംസ്ഥാന സമിതി അംഗം അനിൽ കിഴക്കേടത്ത് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഹരിപ്രിയ, ശാസ്ത്രം കുട്ടൻ എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പ് എട്ടിന് സമാപിക്കും. ചിത്രം :കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.