ഏരൂരിൽ ജലനടത്തം ആരംഭിച്ചു

അഞ്ചൽ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഏരൂർ ഗ്രാമപഞ്ചായത്തിൽ ജലനടത്തം പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ ജലാശയങ്ങളും നീരുറവകളും ബഹുജന പങ്കാളിത്തത്തോടെ ശുചീകരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ കാഞ്ഞുവയൽ അടപ്പുപാറ തോട്ടിലെ മാലിന്യം തള്ളുന്ന സ്ഥലങ്ങൾ കണ്ടെത്തുകയും പരിശോധനക്കായി ജലം ശേഖരിക്കുകയും ചെയ്യും. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റ്റി. അജയൻ അധ്യക്ഷതവഹിച്ചു. ‌ വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ഓമന മുരളി, ശോഭ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഡോൺ വി. രാജ്, എം.ബി. നസീർ, പി. വിഷ്ണു, ഷൈൻ ബാബു, രാജി, അഖിൽ, ഫൗസിയ ഷംനാദ്, സുജിത അജി, അഞ്ചു, സെക്രട്ടറി എ. നൗഷാദ്, എ.ഡി.എസ് ചെയർപേഴ്സൺ അനു വിജയൻ, ശുചിത്വ മിഷൻ കോഓഡിനേറ്റർ സ്മിത, അസി. എൻജിനീയർമാരായ ഷൈന, നൂർജഹാൻ, കൃഷി ഓഫിസർ അഞ്ജന മധു എന്നിവർ സംസാരിച്ചു. ചിത്രം: ഏരൂർ ഗ്രാമപഞ്ചായത്ത് ജല നടത്തം പദ്ധതിയുടെ ഉദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.