അഞ്ചൽ: ആയൂര്‍-അകമണ്‍ റോഡരികിലെ തോട് നിർമിക്കുന്നതിന് കൊട്ടാരക്കര, പുനലൂര്‍ താലൂക്കുകളിലെ വാളകം, ഇടമുളയ്ക്കല്‍ എന്നീ വില്ലേജുകളില്‍നിന്ന് ഭൂമിയേറ്റെടുക്കുന്നതിനായി പ്രസിദ്ധീകരിച്ച സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനത്തിന്‍റെ കരട് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിന് വെള്ളിയാഴ്ച രാവിലെ 11ന് ആയൂര്‍ വായനമൂല സാംസ്‌കാരിക കേന്ദ്രത്തില്‍ പൊതുഹിത പരിശോധന നടക്കും. പ്രദേശത്തെ ജനങ്ങള്‍ക്ക് പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. തെന്മല ഡാം മാർച്ച് ഇന്ന് കൊല്ലം: കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തെന്മല ഡാമിലേക്ക് നിർമാണ തൊഴിലാളികൾ വെള്ളിയാഴ്ച മാർച്ച് നടത്തും. ഡാമിൽ അടിഞ്ഞുകൂടിയ മണൽ ശേഖരിച്ച് ന്യായവിലക്ക് വിതരണം ചെയ്യുക, കല്ലടയറ്റിൽ മണൽ വാരൽ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.