പനയഞ്ചേരിയിലെ അനധികൃത ഹമ്പ് നീക്കം ചെയ്തു

അഞ്ചൽ: അഞ്ചൽ-ഏറം റോഡിൽ പനയഞ്ചേരി എക്സൈസ് ഓഫിസിന് സമീപം അനധികൃതമായി സ്ഥാപിച്ച ഹമ്പ് പ്രതിഷേധത്തെ തുടർന്ന്​ അധികൃതർ നീക്കം ചെയ്തു. ഏതാനും ദിവസം മുമ്പാണ് റോഡ് കുറുകേ മുറിച്ച് ജലവിതരണക്കുഴൽ സ്ഥാപിച്ച ശേഷം വളരെ ഉയരത്തിൽ മണ്ണും പാറക്കല്ലുകളുമിട്ട് നികത്തി ഹമ്പ് സ്ഥാപിച്ചത്. ഇതിനെത്തുടർന്ന് ഇവിടെ വാഹനാപകടങ്ങൾ പതിവായി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് റോഡിന്‍റെ രണ്ട് വശങ്ങളിലായി രണ്ട് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപി​ച്ചെങ്കിലും അടിക്കടി അപകടങ്ങൾ വർധിക്കുകയായിരുന്നു. ജനരോഷം വർധിച്ചതോടെ കഴിഞ്ഞദിവസം അധികൃതർ ഹമ്പ് മാറ്റുകയും കുഴികളിൽ കോൺക്രീറ്റ് ചെയ്ത് റോഡ് നിരപ്പാക്കുകയും ചെയ്തു. ചിത്രം: റോഡിലെ അനധികൃത ഹമ്പ് നീക്കം ചെയ്ത് കോൺക്രീറ്റ് ചെയ്ത് നിരപ്പാക്കിയിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.