കൊട്ടാരക്കരയിൽ സിഗ്നലിൽ സീബ്രാ ലൈൻ തെറ്റിച്ചാൽ പിടിവീഴും

കൊട്ടാരക്കര: നിർത്തിയിടുന്ന വാഹനങ്ങൾ സീബ്രാ ലൈൻ തെറ്റിച്ചാൽ കാമറയിലൂടെ പിടിവീഴും. ഇതിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയായിവരുകയാണ്. കൊട്ടാരക്കരയിൽ നാലും നിലമേലിൽ രണ്ടും കാമറകളാണ് ഇതിനായി സ്ഥാപിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇവയുടെ പ്രവർത്തനം ആരംഭിക്കും. 1000 രൂപ മുതൽ 5000 രൂപ വരെയാണ് പിഴത്തുക. കോടതിയാണ് പിഴത്തുക ചുമത്തുന്നത്. മൂന്ന്​ മാസംവരെ ലൈസൻസ്​ റദ്ദ് ചെയ്യുമെന്ന് മോട്ടോർവെഹിക്കിൾ എൻഫോഴ്സ്​മെന്‍റ്​ ഉദ്യോഗസ്​ഥർ അറിയിച്ചു. വാഹനങ്ങളുടെ രൂപമാറ്റം; ഓപറേഷൻ ആൽഫ 12 വരെ തുടരും കൊട്ടാരക്കര: രാത്രികാലങ്ങളിൽ അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ചും ലൈസൻസ്​, ഫിറ്റ്​നസ്​ രേഖകൾ ഇല്ലാതെയും സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനുള്ള 'ഓപറേഷൻ ആൽഫ' ഈ മാസം 12 വരെ തുടരും. കഴിഞ്ഞ ആറിനാണ് ഓപറേഷൻ ആൽഫ ആരംഭിച്ചത്. വാഹനങ്ങൾക്ക് യാതൊരു നിയന്ത്രണമില്ലാതെ രൂപമാറ്റം വരുത്തി നിരത്തുകളിൽ ഇറക്കി അപകടം ക്ഷണിച്ച് വരുത്തുന്നത് തടയുന്നതിനാണ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തുന്നത്. അധികമായ ലൈറ്റുകൾ, അമിതമായ ഹോൺ, കൂളിങ് ഫിലിം ഗ്ലാസ്​, അമിതമായി ഉപകരണങ്ങൾ ചേർക്കൽ എന്നിവക്ക്​ കർശന നടപടി സ്വീകരിച്ചുവരുകയാണ്. അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകളും മറ്റും ഇളക്കിമാറ്റേണ്ടത്​ ഉടമയുടെ ചെലവിൽ ചെയ്ത ശേഷം വാഹനം രജിസ്റ്റർ അതോറിറ്റിക്ക് മുമ്പാകെ ഹാജരാക്കണം. ഹാജരാക്കാത്ത വാഹനങ്ങളുടെ രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുമെന്ന് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.