പുനലൂർ: 18ന് പുനലൂരിൽ നടക്കുന്ന ജില്ല പട്ടയമേള ഉത്സവമാക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. സർക്കാറിന്‍റെ ഒന്നാം വാർഷിക ആഘോഷവും പുനലൂരിന്‍റെ ചിരകാല സ്വപ്നമായിരുന്ന പേപ്പർ മിൽ മേഖലയിലെ കൈവശക്കാരായ 754 കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചതും കണക്കിലെടുത്ത് മേള ആഘോഷമാക്കാനാണ് തീരുമാനം. പട്ടയത്തിനുവേണ്ടി എട്ടുവർഷമായി പ്രവർത്തിക്കുന്ന പേപ്പർമിൽ പട്ടയസമര സമിതിയും മേളയുടെ വിജയത്തിനായി രംഗത്തുണ്ട്. പട്ടയ മേളയുടെ തലേന്ന് വൈകീട്ട് സർക്കാറിനോടുള്ള നന്ദി സൂചകമായി പട്ടയം ലഭിക്കുന്ന എല്ലാ വീടുകളിലും വിജയദീപം തെളിക്കും. നഗരസഭയിലെ പേപ്പർമിൽ, ചാലക്കോട്, ശാസ്ത്രീതോപ്പ്, കാഞ്ഞിരമല, കല്ലുമല, വിളക്കുടി പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലാണ് ഇതിന്‍റെ ഗുണഭോക്താക്കളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.