സി. അച്യുതമേനോന്‍ ഗ്രന്ഥശാല ഉദ്ഘാടനം

ഓയൂർ: അര്‍ക്കന്നൂര്‍ കേന്ദ്രമായി മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍റെ സ്മരണാർഥം ആരംഭിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ.ഡാനിയല്‍ നിർവഹിച്ചു. പൊതുസമ്മേളനവും സാംസ്കാരിക സദസ്സും നടൻ എന്‍.കെ. കിഷോര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് സന്ദീപ് അര്‍ക്കന്നൂർ അധ്യക്ഷതവഹിച്ചു. മികച്ച അധ്യാപകനുള്ള സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ അവാര്‍ഡ് ജേതാവും അര്‍ക്കന്നൂര്‍ സ്വദേശിയുമായ ഡോ. മനോജ് എസ്. മംഗലത്തിനെയും അര്‍ക്കന്നൂര്‍ വാര്‍ഡില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹരി വി. നായര്‍, ഇളമാട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് അഡ്വ. എം.സി. ബിനുകുമാര്‍, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം വേണു ഗോപാല്‍, പഞ്ചായത്ത് ഗ്രന്ഥശാല സമിതി കണ്‍വീനര്‍ അരുണ്‍ കെ. കൃഷ്ണന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എസ്.ആര്‍. മുരാരി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അര്‍ക്കന്നൂര്‍ മനു, ഗ്രന്ഥശാല ഭരണസമിതി അംഗം സിജു എം. പിള്ള, സെക്രട്ടറി ആര്‍. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫുട്​ബാൾ പരിശീലനം കൊട്ടാരക്കര: മുൻ ഇന്ത്യൻ ഫുട്​ബാൾ ഗോളി കെ.ടി. ചാക്കോ കൊട്ടാരക്കര മഹാത്മ ഫുട്​ബാൾ അക്കാദമിയിൽ പരിശീലനം നടത്തുന്ന കുട്ടികളോടൊപ്പം വ്യാഴാഴ്ച രാവിലെ ഏഴിന് പ​​ങ്കെടുക്കും. കേരള സന്തോഷ് ട്രോഫി വിന്നിങ് ക്യാപ്റ്റൻ കുരികേശ് മാത്യുവാണ് ക്യാമ്പ് ഡയറക്ടർ. മുഖ്യ പരിശീലകൻ മുൻ പൊലീസ് കോച്ച് സുനിൽ എസ്. ആയിരിക്കുമെന്ന്​ മഹാത്മ ഫുട്​ബാൾ അക്കാദമി പ്രസിഡന്‍റ്​ പി. ഹരികുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.