ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല വാർഷികം

ചിത്രം- ശാസ്താംകോട്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖല വാർഷികം സമാപിച്ചു. മൈനാഗപ്പള്ളി ചിത്തിരവിലാസം ഗവ. എൽ.പി.എസിൽ പരിഷത്ത് ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. പത്മകുമാർ 'ഏകലോകം ഏകാരോഗ്യം' വിഷയത്തിൽ ക്ലാസ് അവതരിപ്പിച്ച്​ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റും സംഘാടകസമിതി ചെയർമാനുമായ പി.എം. സെയ്ദ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ആർ. മോഹനദാസൻ പിള്ള, പി.എൻ. മനോജ്, പി.എസ്. സാനു, സംസ്ഥാന സെക്രട്ടറി എൽ. ഷൈലജ, ജില്ല സെക്രട്ടറി ജി. സുനിൽകുമാർ, ഡി. പ്രസന്നകുമാർ, കെ. മോഹനൻ മോഹൻദാസ് തോമസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി. സ്നേഹജൻ (പ്രസി.​), ഐ. നജീബ് (വൈ.പ്രസി​), മോഹൻദാസ് തോമസ് (സെക്ര.), രേണുക (ജോ.സെക്ര), പി.എൻ. മനോജ്(ട്രഷ.). 'തെളിനീരൊഴുകും നവകേരളം പദ്ധതി' പടിഞ്ഞാറെകല്ലടയിൽ ശാസ്താംകോട്ട: 'തെളിനീരൊഴുകും നവകേരളം' പദ്ധതിക്ക് പടിഞ്ഞാറേ കല്ലടയിൽ തുടക്കമായി. ഇതോടനുബന്ധിച്ച്​ നടന്ന ജലയാത്രയിൽ നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും കർഷകരും വിവിധ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. ദേശകൊല്ലയിൽ നടന്ന ജലസഭ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്​ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ എൽ. സുധ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. സുധീർ, ഉഷാലയം ശിവരാജൻ, അംബികകുമാരി എന്നിവരും പഞ്ചായത്തംഗങ്ങളായ രജീല, ലൈല സമദ്, ടി. ശിവരാജൻ, എൻ. ശിവാനന്ദൻ, എൻ. ഓമനക്കുട്ടൻപിള്ള, ഷീലാകുമാരി, സുനിതദാസ്, പഞ്ചായത്ത്‌ സെക്രട്ടറി കെ. സീമ, തൊഴിലുറപ്പ് എ.ഇ. സ്​മിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.