കൊല്ലം: മേയ് 31ന് വിരമിക്കുന്ന 54 ഓഫിസർമാർക്ക് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും ചേർന്ന് യാത്രയയപ്പ് നൽകി. ദീർഘകാലം സംഘടനാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം.സി. പ്രശാന്തൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ജി. ഗോപകുമാർ, എ. സുബൈർകുട്ടി എന്നിവരടക്കം വിരമിക്കുന്നവർക്കാണ് യാത്രയയപ്പ്. സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ കൊല്ലം സിറ്റി ജില്ല പ്രസിഡന്‍റ് ആർ. ജയകുമാർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി എം. ബദറുദ്ദീൻ, അഡീ.എസ്.പി. സോണി ഉമ്മൻകോശി, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ആർ. പ്രശാന്ത്, അസിസ്റ്റന്‍റ് കമീഷണർമാരായ കെ. അശോക കുമാർ, ജി.ഡി. വിജയകുമാർ, എ. പ്രതീപ്കുമാർ, സക്കറിയ മാത്യു, ബി. ഗോപകുമാർ, കെ.പി.എ സംസ്ഥാന പ്രസിഡന്‍റ് എസ്.ആർ. ഷിനോദാസ്, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതിയംഗം കെ. സുനി, കെ.പി.ഒ.എ റൂറൽ സെക്രട്ടറി ആർ.എൽ. സാജു, കെ.പി.എ ജില്ല പ്രസിഡന്‍റ് എൽ. വിജയൻ, പൊലീസ് സൊസൈറ്റി പ്രസിഡന്‍റ് എസ്. ഷൈജു എന്നിവർ സംസാരിച്ചു. എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ അഞ്ചാലുംമൂട്: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാക്കളെ പൊലീസ് പിടികൂടി. തൃക്കരുവ കാഞ്ഞാവേളി വന്മള തെക്കേച്ചേരി മാവുമ്മേൽ തെക്കതിൽ എസ്. മുജീബ് (26), തൃക്കരുവ തെക്കേചേരിയിൽ വന്മള മാവുമ്മേൽ വീട്ടിൽ എസ്. മഹീൻ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 46.35 ഗ്രാം എം.ഡി.എം.എയും 9.57 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എം.ഡി.എം.എ ഇത്രയും ഉയർന്ന അളവിൽ ജില്ലയിൽ പിടികൂടുന്നത് ആദ്യമാണ്. കഴിഞ്ഞ കുറേ നാളായി ജില്ലയിൽ പല സ്ഥലങ്ങളിലും മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് പൊലീസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു. ജില്ലയിൽ എത്തിക്കുന്ന മയക്കുമരുന്ന് വിദ്യാർഥികൾക്കും യുവതീ യുവാക്കൾക്കും എത്തിച്ച് നൽകുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ബംഗളൂരുവിൽനിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ചില്ലറ വിപണനം നടത്തി വരുന്നവരാണ് പിടിയിലായവരെല്ലാം. ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ല ഡാൻസാഫ് ടീമും അഞ്ചാലുംമൂട് പൊലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ജില്ലാ ഡാൻസാഫ് ടീമിന്‍റെ ചുമതലയുള്ള അസി. പൊലീസ് കമീഷണർ സക്കറിയ മാത്യു, കൊല്ലം അസി. കമീഷണർ ജി.ഡി. വിജയകുമാർ, അഞ്ചാലുംമൂട് എസ്.എച്ച്.ഒ നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജൻ, ഡാൻസാഫ് എസ്.ഐ ആർ. ജയകുമാർ, എസ്.ഐമാരായ വി. അനീഷ്, ജയപ്രകാശ്, ബാബുക്കുട്ടൻ, റഹിം, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സജു, മനു, സീനു, രിപു, രതീഷ്, ലിനു ലാലൻ സി.പി.ഒമാരായ റോസി, ലാലു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.