നിയമലംഘനം: 56 സ്വകാര്യ ബസുകൾക്കെതിരെ നടപടി

(ചിത്രം)....kc+kw.... കൊല്ലം: ഗതാഗത നിയമലംഘനം കണ്ടെത്താൻ സിറ്റി പൊലീസ്​ കമീഷണർ നടപ്പാക്കിയ പരിശോധനയിൽ 100 സ്വകാര്യ സർവിസ്​ ബസുകളിൽ 56ലും നിയമലംഘനം കണ്ടെത്തി. സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്നാണ് സംയുക്ത പരിശോധന നടത്തുന്നത്. ഹൈസ്കൂൾ ജങ്​ഷൻ, കരിക്കോട്, തട്ടാമല എന്നിവിടങ്ങളിലാണ് അപ്രതീക്ഷിത പരിശോധന നടത്തിയത്. ഇടത് വശത്തുകൂടി ഓവർടേക്കിങ്​, വേഗപരിധി ലംഘിക്കൽ, ഫിറ്റനസ്​, കണ്ടക്ടർ ലൈസൻസ്​ ഇല്ലാത്ത ജീവനക്കാർ എന്നിങ്ങനെ നിയമലംഘനങ്ങളാണ്​ കണ്ടെത്തിയത്. മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു. അനുവദനീയമായ വേഗത്തിൽ കൂടുതൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരെ ലൈസൻസ്​ റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണൻ​ അറിയിച്ചു. കൊല്ലം അസിസ്റ്റന്‍റ്​ കമീഷണർ ജി.ഡി. വിജയകുമാറിന്‍റെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് ഇൻസ്​പെക്ടർ ബി. ഷെഫീക്ക്, കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദ്, ഇരവിപുരം ഇൻസ്​പെക്ടർ വി.വി അനിൽകുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്​പെക്ടർ ബി.എൽ. സതീഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.