യുവതികള്‍ക്കായി അവളിടം; 61 ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്തു

(ചിത്രം) കൊല്ലം: സ്ത്രീകളുടെ ഉന്നമനം മുന്നില്‍കണ്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 'അവളിടം' എന്ന പേരില്‍ വനിത ക്ലബുകള്‍ ആരംഭിക്കുന്നു. രജിസ്റ്റര്‍ ചെയ്ത 61 ക്ലബുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അഡ്വ. സുമ ലാല്‍ ജില്ല പഞ്ചായത്ത് എ.പി.ജെ ഹാളില്‍ നിര്‍വഹിച്ചു. സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 75 ക്ലബുകളാണ്​ രൂപവത്​കരിക്കുക. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, യുവതികളില്‍ സംരംഭകത്വം വര്‍ധിപ്പിക്കുവാനുള്ള പദ്ധതികള്‍ ഒരുക്കുക, ക്ലബ് അംഗങ്ങള്‍ക്കായി തൊഴില്‍ പരിശീലനം നല്‍കുക എന്നിവയാണ് പ്രാരംഭഘട്ടത്തില്‍ അവളിടം ക്ലബുകളിലൂടെ ലക്ഷ്യംവെക്കുന്നത്. യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ്‌ കാല അധ്യക്ഷതവഹിച്ചു. ജില്ല കോഓഡിനേറ്റര്‍ അഡ്വ. എസ്. ഷബീര്‍, പ്രോഗ്രാം ഓഫിസര്‍ വി.എസ്. ബിന്ദു, മീര എസ്. മോഹന്‍, വി.എസ്. ബിന്ദു എന്നിവര്‍ പങ്കെടുത്തു. തദ്ദേശ ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക മാര്‍ച്ച് 16ന് കൊല്ലം: തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടി ആരംഭിച്ചു. കരട് വോട്ടര്‍ പട്ടിക ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിക്കും. വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍, ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍, ആര്യങ്കാവിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ്​ തികഞ്ഞിരിക്കണം. പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ www.sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/ നഗരസഭ ഓഫിസിലും വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലും കമീഷന്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.