കരുനാഗപ്പള്ളി 66 കെ.വി സബ് സ്റ്റേഷൻ 110 കെ.വിയാകുന്നു

കരുനാഗപ്പള്ളി: പുതിയകാവ് കെ.എസ്.ഇ.ബി 66 കെ.വി സബ് സ്റ്റേഷൻ 110 കെ.വി സബ് സ്റ്റേഷനായി മാറുന്നു. ഇതിന്​ റെയിൽവേയുടെ അംഗീകാരം ലഭ്യമായി. റെയിൽവേയുടെ അനുവാദം ലഭിക്കാതിരുന്നതിനാൽ ലൈൻ കൂട്ടിയോജിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എ.എം. ആരിഫ് എം.പി ഇടപെട്ടതോടെ റെയിൽവേ ലൈൻ വലിക്കുന്നതിന് അനുമതി നൽകുകയായിരുന്നു. ഇതോടെ സബ് സ്റ്റേഷ‍​ൻെറ ശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാകും. ഇടക്കുള്ളങ്ങര വടക്കേ റെയിൽവേ ഗേറ്റിന് സമീപത്തുകൂടിയാണ് ലൈൻ കടന്നുപോകേണ്ടത്. പദ്ധതി പൂർത്തിയാകുന്നതോടെ കരുനാഗപ്പള്ളി മേഖലയിലെ വൈദ്യുതി തടസ്സവും വോൾട്ടേജ് ക്ഷാമത്തിനുമുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16.5 കോടി രൂപ ചെലവഴിച്ചാണ് സബ് സ്റ്റേഷന്റെ ശേഷി വർധിപ്പിക്കുന്നത്. പുതിയ ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഏതാണ്ട് പൂർണമായിക്കഴിഞ്ഞു. ചിത്രം: നിർമാണം പൂർത്തിയാകുന്ന കരുനാഗപ്പള്ളി 110 കെ.വി സബ് സ്റ്റേഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.