കൊല്ലം: കോർപറേഷനിൽ 63 കരാർ ജീവനക്കാർ ജോലി ചെയ്യുന്നതായി കൗൺസിൽ യോഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. അഞ്ച് വർഷത്തിന് മേലെ ജോലി ചെയ്യുന്ന 16 കരാർ ജീവനക്കാരാണുള്ളതെന്നും കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫിന്‍റെ ചോദ്യത്തിനുള്ള മറുപടിയായി മേയർ അറിയിച്ചു.
കണ്ടിൻജന്റ് ജീവനക്കാർ 46 പേരാണുള്ളത്. 11 ഡ്രൈവർമാർ, ഐ.ടി ഓഫിസർ, അമൃത് പദ്ധതിയിൽ രണ്ടുപേർ. ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരൻ, ലൈബ്രറി ജീവനക്കാരൻ എന്നിങ്ങനെ ആറ് പേരും കരാർ ജീവനക്കാരാണ്.
വൈദ്യുതിയും ജലവിതരണവും മുടങ്ങുന്നത് പതിവാകുന്നത് വ്യാപക പരാതിക്ക് ഇടയാക്കുന്നതിനാൽ കെ.എസ്.ഇ.ബി, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ കൗൺസിൽ യോഗത്തിൽ വിളിച്ചുവരുത്തി. വിവിധ പരാതികൾ ഇവർക്ക് മുന്നിൽ അവതരിപ്പിച്ചു. കോർപറേഷനിലെ എല്ലാ ഡിവിഷനിലും 26ന് ഭരണഘടന സാക്ഷരത ഉറപ്പുവരുത്തുന്നതിന് തീരുമാനിച്ചു. ഗ്രാമവണ്ടി പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷർ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.