ശാസ്താംകോട്ട: പൊലീസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ മത്സ്യവിൽപന കേന്ദ്രത്തിൽ എത്തിയ ആൾ പണം അപഹരിച്ച് കടന്നതായി പരാതി. പട്ടകടവ് കാഷ്യൂ ഫാക്ടറിക്ക് സമീപം പ്രവർത്തിക്കുന്ന ഗ്ലോറിയ മത്സ്യവിൽപന കേന്ദ്രത്തിൽ വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.
തോപ്പിൽമുക്ക് ഭാഗത്ത് നിന്ന് ബൈക്കിൽ എത്തിയ ആൾ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാെണന്ന് പരിചയപ്പെടുത്തി ഏറെ നേരം കടയിൽ നിന്ന് സംസാരിച്ചു. കാക്കി പാൻറ്സ് ധരിച്ചിരുന്നതിനാൽ പൊലീസുകാരനാെണന്ന് കട ഉടമ ഗ്ലോറിയ വിശ്വസിച്ചു. മത്സ്യവിപണനം നടത്തുന്നതിനിടെ കടക്കുള്ളിൽ പ്രവേശിച്ച ഇയാൾ ബാഗിൽ സൂക്ഷിച്ചിരുന്ന 78,500 രൂപ അപഹരിച്ച് തോപ്പിൽ മുക്ക് ഭാഗത്തേക്ക് തന്നെ മടങ്ങിപ്പോവുകയുമായിരുന്നു.
പിന്നീടാണ് പണം നഷ്ടപ്പെട്ട വിവരം മനസ്സിലായത്. തുടർന്ന് ശാംസ്താംകോട്ട പൊലീസിൽ പരാതി നൽകി. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അേന്വഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.