കിഴക്കേ കല്ലട: ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ മർദിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. പഴയാര്‍ സച്ചിന് ഭവനില്‍ സ്റ്റാലിനെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് ചീക്കല്‍കടവ് പാലത്തിന് സമീപം സംഘര്‍ഷമുണ്ടാക്കിയ വിവരം പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാവിനെ സ്റ്റാലിന്റെ മകൻ സച്ചിന് മർദിച്ചിരുന്നു. പിന്നാലെ സച്ചിന് സ്റ്റാലിനെയും കൂട്ടി വന്ന് വീണ്ടും യുവാവിനെ ആക്രമിച്ചു. കത്തിയുമായി യുവാവിന്റെ വീട്ടിലെത്തി അക്രമം തുടര്‍ന്നു.
ആക്രമണത്തിൽ സഹികെട്ട് നാട്ടുകാരായ വനിതകള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് സ്റ്റാലിനെ അടിച്ചോടിക്കുകയായിരുന്നു. ഇയാളുടെ ഇളയമകന് സൗരവ് കാപ്പ പ്രകാരം നാട് കടത്തപ്പെട്ടയാളാണ്. മൂവരും നിരവധി കേസുകളില്‍ പ്രതികളാണ്. ഒന്നാം പ്രതി സച്ചിന് ഒളിവിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കിഴക്കേ കല്ലട സ്റ്റേഷന് ഹൗസ് ഓഫിസര്‍ എസ്. സുധീഷ് കുമാര്‍, എസ്.ഐ ബി. അനീഷ്, ജോണ്സണ്, എ.എസ്.ഐ മധുക്കുട്ടന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.