ശാസ്താംകോട്ട: മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി പൊലീസിന്റെ പുതിയ മൊബൈൽ ടെസ്റ്റിങ് യൂനിറ്റായ ആൽക്കോ സ്കാൻ വാൻ ഭരണിക്കാവിൽ പരിശോധന നടത്തി.
വാനിലെ ടെസ്റ്റിങ് യൂനിറ്റ് സംവിധാനത്തിലൂടെ സ്കാനിങ് മെഷീൻ ഉപയോഗിച്ച് ഉമിനീർ പരിശോധനയിലൂടെ മയക്കുമരുന്ന് ഉപയോഗം മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താൻ സാധിക്കും.
എം.ഡി.എം.എ, കഞ്ചാവ് അടക്കമുള്ള ആറ് മാരക മയക്കുമരുന്നുകളുടെ ഉപയോഗം, അളവ് എന്നിവ ഇതിലൂടെ കണ്ടെത്താൻ കഴിയും. നിരവധി ആളുകളെ വാനിലെ പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പരിശോധനക്ക് വിധേയമാക്കി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് ശാസ്താംകോട്ട എസ്.എച്ച്.ഒ അനൂപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.