അഞ്ചൽ: അത്യാസന്ന നിലയിലായ രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. ഞായറാഴ്ച രാവിലെ എട്ടോടെ ആയൂർ ജങ്ഷനിലാണ് അപകടം. കൊട്ടാരക്കര ഗവ. ആശുപത്രിയിൽ നിന്ന് രോഗിയെയും കൊണ്ട് തിരുവനന്തപുരത്തേക്ക് പോയ ആംബുലൻസും ഓയൂർ ഭാഗത്ത് നിന്നുമെത്തിയ ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് പാടെ തകർന്നു. രോഗിയെ അപകടത്തിൽപെട്ട കാറിൽത്തന്നെ ഉടനടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ആംബുലൻസ് ഡ്രൈവർ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചടയമംഗലം പൊലീസെത്തി ആംബുലൻസ് സ്ഥലത്തുനിന്ന് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.