കൊല്ലം: കല്ലുവാതുക്കൽ പഞ്ചായത്തിൽ ബി.ജെ.പി ഭരണത്തിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം എൽ.ഡി.എഫ് പിന്തുണയിൽ പാസായി. കൊല്ലം ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്തിൽ അവർക്ക് ഭരണം നഷ്ടമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.ജെ.പിയുടെ എസ്. സുദീപക്കെതിരെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി ലീഡർ പ്രതീഷ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം എൽ.ഡി.എഫ് പിന്താങ്ങുകയായിരുന്നു. 23 അംഗ പഞ്ചായത്ത് കമ്മറ്റിയിൽ ബി.ജെ.പി-9, യു.ഡി.എഫ്- 8, എൽ.ഡി.എഫ്-6 എന്നിങ്ങനെയാണ് കക്ഷിനില. ചർച്ചയ്ക്ക് ഒടുവിൽ നടന്ന വോട്ടിങ്ങിൽ കോൺഗ്രസിന്റെ എട്ട് അംഗങ്ങളും ഇടത് പക്ഷത്തിന്റെ ആറ് അംഗങ്ങളും ചേർന്ന് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു.
ഒമ്പതിനെതിരെ 14 വോട്ടിന് പ്രമേയം പാസായി. തുടർന്ന് വൈസ് പ്രസിഡന്റ് എസ്. സത്യപാലന് എതിരെയുള്ള ആവിശ്വാസ പ്രമേയത്തിലും സമാനരീതിയിൽ ഇരു മുന്നണികളും ഒന്നിച്ച് നിന്ന് പ്രമേയം പാസാക്കി. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചകളിൽ ഒരേ സ്വരത്തിലായിരുന്നു എൽ. ഡി. എഫ്, യു. ഡി. എഫ് അംഗങ്ങൾ. ജില്ലയിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ ചാത്തന്നൂർ മണ്ഡലത്തിലാണ് കല്ലുവാതുക്കൽ പഞ്ചായത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.