കൊല്ലം: ജില്ലയിലെ ചവറ, ഇളമ്പള്ളൂര്‍ പഞ്ചായത്തുകളിലെ കൊറ്റംകുളങ്ങര (ജനറല്‍), ആലുംമൂട് (പട്ടികജാതി) വാർഡുകളിലേക്ക് ജൂലൈ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് ചുമതലയുള്ള വരണാധികാരികള്‍ക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എഫ്. റോയ്കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിർദേശങ്ങള്‍ നല്‍കി. ജൂലൈ 21 രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് കമീഷന്‍റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും ശനിയാഴ്ച നടക്കും. ജൂലൈ രണ്ടാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ജൂലൈ നാലിന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ ആറ് ആണ്. ജൂലൈ 22ന് പത്ത് മുതല്‍ വോട്ടെണ്ണല്‍ നടക്കും. ജൂലൈ 25നകം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാനും തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ ആഗസ്റ്റ് 20നകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമര്‍പ്പിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.