കോ​വി​ഡ് പ്ര​തി​രോ​ധ സാമഗ്രികൾക്ക്​ അമിത വില; 68 സ്ഥാ​പ​ന​ങ്ങ​ളിൽ നിന്ന്​ പി​ഴ​യീ​ടാ​ക്കി

കൊ​ല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​ഴാ​ഴ്​​ച 68 കേ​സു​ക​ളി​ല്‍ പി​ഴ ചു​മ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ, ക്ലാ​പ്പ​ന, തേ​വ​ല​ക്ക​ര, തൊ​ടി​യൂ​ര്‍, നീ​ണ്ട​ക​ര, കെ.​എ​സ്. പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ 109 കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍കു​ക​യും 15 കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു.

കൊ​ട്ടാ​ര​ക്ക​ര, നെ​ടു​വ​ത്തൂ​ര്‍, എ​ഴു​കോ​ണ്‍, മേ​ലി​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 125 കേ​സു​ക​ള്‍ക്ക് താ​ക്കീ​ത് ന​ല്‍കു​ക​യും 37 പേ​ര്‍ക്ക് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. 


കു​ന്ന​ത്തൂ​ര്‍, പ​ടി​ഞ്ഞാ​റേ ക​ല്ല​ട, ശാ​സ്താം​കോ​ട്ട, മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 14 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് പി​ഴ​യീ​ടാ​ക്കി. 64 കേ​സു​ക​ള്‍ക്ക് താ​ക്കീ​ത് ന​ല്‍കി. കൊ​ല്ല​ത്ത് ര​ണ്ട് കേ​സു​ക​ള്‍ക്ക് പി​ഴ​യീ​ടാ​ക്കി. പ​ള്ളി​മു​ക്ക്, അ​യ​ത്തി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 14 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

പു​ന​ലൂ​രി​ല്‍ 12 കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍കി. ക​ര​വാ​ളൂ​ര്‍, മാ​ത്ര, തൊ​ളി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​ത്ത​നാ​പു​രം ടൗ​ണ്‍, ക​ല്ലും​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ത്ത് കേ​സു​ക​ള്‍ക്ക് താ​ക്കീ​ത് ന​ല്‍കി. 

Tags:    
News Summary - Case against shops for excessive prices of covid materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.