ചാത്തന്നൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ ചാത്തന്നൂരിലെ നെൽകർഷകർ സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 80,000 കിലോ നെല്ല് നൽകി.
കുറുങ്ങൽ ഏല 50,000 കിലോ, വരിഞ്ഞം ഏല 20,000 കിലോ, മീനാട് ഏല 5000 കിലോ, ഇടനാട് ഏല 5000 കിലോ എന്ന അളവിലാണ് നെല്ല് നൽകിയത്.ഒരു കിലോ നെല്ലിന് 28 രൂപ കർഷകർക്ക് ലഭിക്കും.കർഷകരുടെ സ്വന്തം ആവശ്യത്തിനും മറ്റു പ്രാദേശിക വ്യാപാരത്തിനും ശേഷം ബാക്കിവന്നതാണ് ഇത്തരത്തിൽ കൈമാറിയത്.
നെല്ല് സംഭരണത്തിെൻറ ഫ്ലാഗ് ഓഫ് ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ദിജു ചേന്നമത്ത് ക്ഷേത്ര പരിസരത്ത് നിർവഹിച്ചു.കൃഷി ഓഫിസർ പ്രമോദ് മാധവൻ, നെല്ല് സംഭരണ ഓഫിസർ മനോജ്, പാടശേഖര സമിതി കൺവീനർ പ്രകാശൻ, നിറപറ മിൽ പ്രതിനിധി ലിയോണാർഡ്, കർഷക സുഹൃത്തുക്കൾ, കർഷകത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ഈ നെല്ല് കുത്തരിയാക്കി റേഷൻ സംവിധാനം വഴി പൊതുജനത്തിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.