ചാത്തന്നൂർ: ക്ഷേത്രോത്സവം കാണാൻ പോയി തിരികെവന്ന യുവാവിനെ കുപ്പികൊണ്ട് തലക്കടിച്ചയാളെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കോയിപ്പാട് രാജീവ് ഗാന്ധി കോളനി രാഹുൽ ഭവനിൽ മമ്മു സലി എന്ന വിഷ്ണു (31) ആണ് പിടിയിലായത്. കാരംകോട് പ്രസാദ് ഭവനിൽ അനൂപിനെയാണ് (28) വിഷ്ണുവും സംഘവും കൊലപ്പെടുത്താൻ ശ്രമിച്ചത്.
തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. അനൂപും കൂട്ടുകാരും ഉളിയനാട് അപ്പൂപ്പൻ കാവിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് പോകവെ പ്രതി അനൂപിനെ കിണറുമുക്കിന് സമീപത്തെ കല്ലുമലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അസഭ്യം വിളിച്ച് കൈയിൽ കരുതിയിരുന്ന ബിയർ കുപ്പി കൊണ്ട് തലയിൽ ആഞ്ഞടിക്കുകയായിരുന്നു. അനൂപ് ഒഴിഞ്ഞുമാറിയതിനാൽ തലയുടെ ഇടതുഭാഗത്ത് കൊണ്ട് മുറിവേറ്റു.
വിഷ്ണുവിനെതിരെ നേരത്തേ അനൂപിന്റെ സഹോദരൻ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്ന് കരുതുന്നു. കൊട്ടിയം, ചാത്തന്നൂർ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ് വിഷ്ണു. 84 കിലോ കഞ്ചാവുമായി പിടിയിലായ കഞ്ചാവ് കടത്ത് സംഘത്തിലും പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.