ചാ​ത്ത​ന്നൂ​രി​ലെ പു​തി​യ മാ​ർ​ക്ക​റ്റ്

അടിസ്ഥാന സൗകര്യം ഒരുക്കിയില്ല, പൊതു മാർക്കറ്റ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റി; പ്രതിഷേധം ശക്തം

ചാത്തന്നൂർ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പഞ്ചായത്ത്‌ മാർക്കറ്റ് സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിലവിലുള്ള മാർക്കറ്റ് പഞ്ചായത്ത്‌ ഷോപ്പിങ് കോപ്ലക്സ് പൊളിക്കുന്നതിന് വേണ്ടിയാണ് മാറ്റിയത്.

ദേശീയപാതയിൽനിന്ന് ചാത്തന്നൂർ-കൊട്ടാരക്കര റോഡിൽ കയറുന്നതിനുള്ള ബൈപാസ് റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കാണ് പഞ്ചായത്ത്‌ മാർക്കറ്റ് മാറ്റി സ്ഥാപിച്ചത്. ഇവിടെ ഒരുവിധ അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ല. കച്ചവടക്കാർക്ക് വേണ്ട ഷെഡ് പോലും കെട്ടിക്കൊടുക്കാൻ പഞ്ചായത്ത്‌ തയാറായില്ല.

കച്ചവടക്കാർ സ്വന്തം നിലയിൽ കെട്ടിയ ഷെഡുകളിൽ കച്ചവടം ആരംഭിച്ചുകഴിഞ്ഞു. മീൻ അടക്കമുള്ള കച്ചവടം നടക്കുന്ന ഇവിടെ മലിനജലം ശേഖരിക്കാൻ കുഴികളോ കുടിവെള്ളത്തിനായി കിണറും ശുചിമുറിയോ ഇല്ല. വൈദ്യുതീകരണം നടക്കാത്തത് മൂലം വൈകുന്നേരം അഞ്ചിന് കടകൾ അടച്ച് പോകേണ്ട ഗതികേടിലാണ് കച്ചവടക്കാർ. അടിയന്തരമായി സ്വകാര്യ ചന്തയിൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

Tags:    
News Summary - basic requirements was not provided and the public market was moved to the place of the private individual

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.