കരടിയെ പിടികൂടുന്നതിന്​ ചാത്തന്നൂരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിക്കുന്നു

കൂട്ടിലാകുമോ...?; തേനും പഴച്ചക്കയുമൊരുക്കി കരടിയെ കാത്ത്​ ചാത്തന്നൂരുകാർ

ചാത്തന്നൂർ: കരടിമൂലം ഉറക്കം നഷ്​ടപ്പെട്ട അവസ്ഥയിലാണ് ചാത്തന്നൂർ നിവാസികൾ. പൊലീസാണ് പട്രോളിങ്ങിനിടെ ചാത്തന്നൂരിൽ കരടിയെ കണ്ടത്. ഇത് കാട്ടുതീപോലെ നാടാകെ പടർന്നതോടെ ഭീതിയിലായി നാട്ടുകാർ. കരടി ആക്രമണരീതിയും അതീവ അപകടകാരിയാണെന്നുമുള്ള പലവിധ കഥകൾ നാടാെക പ്രചരിക്കുകയാണ്.

ഇത് നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കി. ദിവസങ്ങളായി ഊണും ഉറക്കവും കളഞ്ഞ് കരടിയെ പിടിക്കാൻ കാത്തിരിക്കുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിന് രണ്ടരയോടെയാണ് നാട്ടുകാരും പൊലീസും ദേശീയപാതയോരത്ത് ആദ്യമായി കരടിയെ കണ്ടത്.

പിന്നാ​െല ഫയർഫോഴ്സ്, പൊലീസ് സംഘങ്ങളെത്തി നാട്ടുകാർക്കൊപ്പം തെരച്ചിൽ തുടങ്ങി. തുടർന്നെത്തിയ വനപാലകർ ഡ്രോൺ ഉപയോഗിച്ച് നാടാകെ പരിശോധന നടത്തിയെങ്കിലും കരടിയെ കണ്ടില്ല. ബുധനാഴ്ച രാത്രി പതിനൊന്നോടെ വിളപ്പുറം ഭാഗത്ത് നാട്ടുകാർ കരടിയെ കണ്ടെങ്കിലും നിമഷങ്ങൾക്കകം ഓടിമറഞ്ഞു.

രണ്ട് ദിവസം ഫോറസ്​റ്റ് സംഘം പ്രദേശമാകെ പരിശോധിച്ചെങ്കിലും കരടിയെ കണ്ടെത്താനായില്ല. ഇരുപതോളം വരുന്ന ഫോറസ്​റ്റ് സേനാംഗങ്ങൾ കരടി തങ്ങാൻ സാധ്യതയുള്ള എല്ലാ മേഖലകളും കയറിയിറങ്ങി. കരടിയെ കുടുക്കാൻ പ്രത്യേക കൂടൊരുക്കി കാത്തിരിക്കുകയാണ് ഇപ്പോൾ നാട്ടുകാരും വനപാലകരും. ഇരുപ​േതക്കറിലധികം വരുന്ന കാരംകോട് സഹകരണ സ്പിന്നിങ് മിൽ വളപ്പിലാണ് കെണി​െവച്ചിരിക്കുന്നത്.

തേനും പഴുത്ത ചക്കയും മറ്റുമാണ് കെണിയിലുള്ളത്. പൊലീസി​െൻറ നേതൃത്വത്തിൽ ഡ്രോൺ നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 27ന് കടയ്ക്കലിൽ ജനവാസമേഖലയിൽ കരടിയെ കണ്ടിരുന്നു. ഇവിടെയും കെണിയൊരുക്കിയെങ്കിലും കിട്ടിയിരുന്നില്ല. കരടി എവിടെ നിന്നാണ് ചാത്തന്നൂർ എത്തിയതെന്ന് വ്യക്തമല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആക്രമിക്കുമോ എന്ന ആശങ്ക വനപാലകർക്കും നാട്ടുകാർക്കുമുണ്ട്. മടത്തറ ഭാഗത്തെ കാട്ടിൽ നിന്നാകാം കരടിയെത്തിയതെന്നാണ് സംശയിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.