ചാത്തന്നൂർ: കാരംകോട് പ്രവർത്തിക്കുന്ന സ്പിന്നിങ് മിൽ തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോൾ 110 തൊഴിലാളികൾ വഴിയാധാരമാകുന്നു. നിലവിൽ ലേ ഓഫിലാണ് സ്ഥാപനം. അസംസ്കൃത വസ്തുക്കൾ വാങ്ങാനുള്ള പ്രവർത്തനമൂലധനം സമയബന്ധിതമായി സർക്കാർ നൽകുന്നില്ല. നാഷനൽ കോഓപറേറ്റിവ് ഡെവലപ്മെന്റ് കൗൺസിൽ നവീകരണ ഫണ്ടായി അനുവദിച്ച 57 കോടിയിൽ ശേഷിക്കുന്ന 20 കോടി സർക്കാർ ഇതുവരെ കമ്പനിക്ക് നൽകിയിട്ടില്ല. 50 മാസമായി തൊഴിലാളികളുടെ പി.എഫ് വിഹിതം കമ്പനി അടക്കുന്നില്ല.
വിരമിച്ച തൊഴിലാളികൾക്ക് ഇക്കാരണത്താൽ പെൻഷൻ ലഭിക്കാത്ത അവസ്ഥയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭൂമി ഏറ്റെടുത്തപ്പോൾ ലഭിച്ച 18.5 കോടിയോളം രൂപ കമ്പനി നവീകരണ പ്രവർത്തനങ്ങൾക്കും വിരമിച്ച തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാനും വിനിയോഗിച്ചു. നവീകരണത്തിന് ശേഷം അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവ്മൂലം പൂർണതോതിൽ ഉൽപാദനം നടത്താൻ സാധിച്ചിട്ടില്ല. ഉൽപാദനം വർധിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും. കമ്പനിയെ നഷ്ടത്തിൽനിന്ന് കരകയറ്റാൻ ആവശ്യമായ നടപടികൾ സർക്കാറിന്റെയും മാനേജ്മെന്റിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.