ചാത്തന്നൂര്‍: 2021 ജനുവരി അഞ്ചിന് പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലുണ്ടായ വഴിത്തിരിവ് ആരെയും െഞട്ടിപ്പിക്കുന്നതായിരുന്നു.
2021 ജനുവരി അഞ്ചിന് ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. പാരിപ്പള്ളി പൊലീസിെൻറ നേതൃത്വത്തിലാണ് ആദ്യം അന്വേഷണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സകല സി.സി.ടി.വി കാമറകളും പരിശോധിച്ചു. ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം.
കോടതിയുടെ അനുമതിയോടെ എട്ടുപേരുടെ ഡി.എന്‍.എ പരിശോധന, വിഷ്ണുവിെൻറയും രേഷ്മയുടെയും കുഞ്ഞാണെന്ന് തെളിഞ്ഞു. രേഷ്മ അറസ്റ്റില്‍. ഒമ്പതാം മാസമാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് മൊഴി.
ഇത്രയുംകാലം വീട്ടുകാര്‍ അറിയാതെ ഗര്‍ഭം മറച്ചുവെച്ചതും ഏവരെയും അമ്പരപ്പിച്ചു. ശരീരത്തില്‍ ബെല്‍റ്റ് ധരിച്ച് വയര്‍ ഒതുക്കിവെച്ചെന്ന് േരഷ്മ. ശൗചാലയത്തിലാണ് കുഞ്ഞ് ജനിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ.
രേഷ്മ നേരില്‍ കാണാത്ത കാമുകനിേലക്ക് അന്വേഷണം. ഏറേനേരം മൊബൈല്‍ ഫോണിൽ ചെലവഴിക്കുന്നതില്‍ രേഷ്മയെ ഭര്‍ത്താവ് വിഷ്ണു വഴക്ക് പറഞ്ഞിരുന്നു. ഒരിക്കൽ ഫോണ്‍ ഭര്‍ത്താവ് വിഷ്ണു നശിപ്പിച്ചു. ശേഷം ഭര്‍ത്താവിെൻറ സഹോദരെൻറ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് രഹസ്യമായി ഉപയോഗിച്ചത്. ഈ സിം ഉപയോഗിച്ചും േഫസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരുന്നു.
അന്വേഷണം ആര്യയിേലക്ക്. ആര്യയെ പാരിപ്പള്ളി പൊലീസ് വിളിപ്പിക്കുന്നു. പിന്നാലെ ആര്യയും ബന്ധുവായ ഗ്രീഷ്മയും ആറ്റില്‍ചാടി ജീവനൊടുക്കി.
അനന്തു എന്ന ഫേസ്ബുക്ക് ഐ.ഡിയില്‍നിന്നാണ് രേഷ്മയോട് കാമുകന്‍ ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കാമുകനുമായി ചാറ്റ് ചെയ്യാന്‍ ഒട്ടേറെ ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. രേഷ്മയോട് അനന്തു എന്ന വ്യാജ ഐ.ഡിയില്‍നിന്ന് ചാറ്റ് ചെയ്തിരുന്നത് ഗ്രീഷ്മയും ആര്യയുമാണെന്ന് ഗ്രീഷ്മയുടെ സുഹൃത്ത് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.