ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്കിലെ ആദ്യ സമ്പൂർണ ഭരണഘടന സാക്ഷര പദവി നേടിയ പഞ്ചായത്തായി ചാത്തന്നൂർ തെരഞ്ഞെടുക്കപ്പെട്ടു. സമ്പൂർണ സാക്ഷരത പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ.ഡാനിയൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി. ദിജു അധ്യക്ഷതവഹിച്ചു.
ഭരണഘടന പുസ്തക വിതരണോദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. സദാനന്ദൻപിള്ള നിർവഹിച്ചു. കില റിസോഴ്സ്പേഴ്സൺ ചാത്തന്നൂർ വിജയനാഥ് ഭരണഘടന അവലോകനം നടത്തി. ജില്ല പ്ലാനിങ് ഓഫിസർ പി.ജെ. ആമിന മുഖ്യപ്രഭാഷണം നടത്തി.
ചാത്തന്നൂർ പഞ്ചായത്തിലെ ആദ്യ ഭരണഘടന സാക്ഷര വാർഡായ മീനാട് വാർഡ് മെംബർ ബീനാ രാജനെ ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം ശ്രീജ ഹരീഷ്, കില ജില്ല കോഓഡിനേറ്റർ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എ. ദസ്തക്കീർ.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ആർ. സജീവ്കുമാർ, ആർ. അമൽചന്ദ്രൻ, ഷൈനി ജോയി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ. ശർമ, നിർമല വർഗീസ്, സിനി അജയൻ, പഞ്ചായത്തംഗങ്ങളായ മീരാ ഉണ്ണി, രേണുക രാജേന്ദ്രൻ, ഒ. മഹേശ്വരി, എസ്.കെ. ചന്ദ്രകുമാർ, പ്രമോദ് കാരംകോട്, ടി.എം. ഇഖ്ബാൽ, ലീലാമ്മ ചാക്കോ, ആർ. സന്തോഷ്, ഷീബാ മധു, ജി. ശരത്ചന്ദ്രൻ, കെ. ഇന്ദിര, ബീനാ രാജൻ.
കില ബ്ലോക്ക് കോ ഓർഡിനേറ്റർ ഡി. സുധീന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ശംഭു, സ്കൂൾ പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ എസ്. രാഖി, പ്രഥമാധ്യാപിക കമലമ്മയമ്മ, പി.ടി.എ പ്രസിഡന്റ് കെ. സേതുമാധവൻ, എസ്.എം.സി ചെയർമാൻ ആർ. രാധാകൃഷ്ണപിള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, സി.ഡി.എസ് ചെയർപേഴ്സൺ ബി. ലൈല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.