ചാത്തന്നൂർ: വീടിനു മുന്നിൽ കാറിനു തീപിടിച്ച് പത്രപ്രവർത്തകനായ സുധി വേളമാനൂർ മരിച്ച വാർത്ത ഞെട്ടലോടെയാണ് ചാത്തന്നൂർ നിവാസികൾ ശ്രവിച്ചത്.
കാറിനു തീപിടിച്ചപ്പോൾ ഓടിക്കൂടിയ നാട്ടുകാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു. കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ച പലരും പിന്മാറുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തിയപ്പോഴേക്കും കാറിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു സുധി. സംസ്ഥാനത്തൊട്ടാകെ വലിയൊരു സുഹൃദ്വലയത്തിന് ഉടമയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ, മറ്റെന്തെങ്കിലും കാരണമാണോയെന്ന് പൊലീസും സയിന്റിഫിക്, ഫോറൻസിക് വിദഗ്ധരും പരിശോധിച്ചുവരികയാണ്. സംഭവമറിഞ്ഞ് വൻ ജനാവലിയാണ് ചാത്തന്നൂർ മീനാട് പാലമൂട്ടിലെ സംഭവസ്ഥലത്തെത്തിയത്. കേരളകൗമുദിയുടെ ചാത്തന്നൂർ ലേഖകനും, കവിയും, കഥാകൃത്തുമായിരുന്നു സുധി വേളമാനൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.