ചാത്തന്നൂർ: പാരിപ്പള്ളി പാമ്പുറം കരുണ സെൻട്രൽ സ്കൂളിന് സമീപം ആർ.എസ്.എസ് പ്രവർത്തകരുടെ മർദനമേറ്റ് ഡി.വൈ.എഫ്.ഐ പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. പാമ്പുറം ചള്ളിയിൽ വിഷ്ണു വിഹാറിൽ വിനീത് (22)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി പത്തോടെ ആയിരുന്നു സംഭവം.
സംഘടനാ പ്രവർത്തനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു നിർത്തി കുറുവടിയും മറ്റും കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് വിനീത് പൊലീസിനോട് പറഞ്ഞു. വിനീതിെൻറ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും അക്രമികൾ പിൻവാങ്ങിയില്ല. വിവരമറിഞ്ഞു പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടും സംഘം മർദനം തുടർന്നതായി നാട്ടുകാർ പറയുന്നു. കൂടുതൽ പൊലീസ് എത്തുന്നതിനിടെ സംഘം സ്ഥലം വിട്ടു.
തുടർന്ന് പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ ടി.സതികുമാറിെൻറ നിർദേശപ്രകാരം എസ്.ഐ. സജു, ജൂനിയർ എസ്.ഐ. അഭിജിത് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇയാൾക്ക് ആക്രമണവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
മർദനമേറ്റ വിനീത് ഉൾപ്പെടുന്ന സംഘം നേരത്തേ ആർ.എസ്.എസ് പ്രവർത്തകരെ മർദിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും അതിെൻറ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവം എന്നുമാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.