വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

ചാ​ത്ത​ന്നൂ​ര്‍: ചാ​ത്ത​ന്നൂ​രി​ല്‍ ക്ലി​നി​ക് ന​ട​ത്തി​വ​ന്നി​രു​ന്ന വ്യാ​ജ ഡോ​ക്ട​റെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്‍ക്ക​ത്ത സ്വ​ദേ​ശി ക​മ​ല്‍ സ​ര്‍ദാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​യു​ര്‍വേ​ദ, പാ​ര​മ്പ​ര്യ ചി​കി​ത്സ​യാ​ണ് ഇ​യാ​ള്‍ ഇ​വി​ടെ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. 2014ലും ​സ​മാ​ന​മാ​യ കേ​സി​ല്‍ ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച കേ​സ് പ​ര​വൂ​ര്‍ കോ​ട​തി​യി​ല്‍ ന​ട​ന്നു​വ​ര​വെ​യാ​ണ് ഇ​യാ​ള്‍ വീ​ണ്ടും പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ ബം​ഗാ​ളി​ല്‍ പാ​ര​മ്പ​ര്യ​ചി​കി​ത്സ ന​ട​ത്തു​ന്ന​വ​രാ​ണ്.

ചാ​ത്ത​ന്നൂ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ന്‍.​ബി. വി​നോ​ദ്, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഷാ​നി എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ചാ​ത്ത​ന്നൂ​ര്‍ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക്ലി​നി​ക്കി​ല്‍ നി​ന്നും ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - Fake doctor arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.