ചാത്തന്നൂർ: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും ആശ പ്രവർത്തകയുമായ ജയലക്ഷ്മിയുടെ പണവും രേഖകളും അടങ്ങിയ ബാഗ് കവർന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെ കാരംകോട് ശീമാട്ടി ജങ്ഷന് സമീപമായിരുന്നു സംഭവം.
ചാത്തന്നൂരിൽനിന്ന് വരിഞ്ഞത്തെ വീട്ടിലേക്ക് പോകുകയായിരുന്ന ജയലക്ഷ്മിയെ നമ്പർ പതിക്കാത്ത സ്കൂട്ടറിൽ പിന്തുടർന്ന രണ്ടുപേരാണ് ബാഗ് കവർന്നത്. നിരവധി കിടപ്പുരോഗികളുടെ ചികിത്സ രേഖകളും അയ്യായിരത്തോളം രൂപയും എ.ടി.എം കാർഡുകളും ഡ്രൈവിങ് ലൈസൻസും മറ്റുമാണ് ബാഗിൽ ഉണ്ടായിരുന്നത്.
ഒരു മണിക്കൂറിനുശേഷം കല്ലുവാതുക്കൽ-വേളമാനൂർ റോഡിൽ വട്ടക്കുഴിക്കലിന് സമീപത്തുനിന്ന് രണ്ട് എ.ടി.എം കാർഡുകളും ഡ്രൈവിങ് ലൈസൻസുകളും ഉപേക്ഷിച്ച നിലയിൽ തിരിച്ചുകിട്ടി. മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചാത്തന്നൂർ പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.