ചാത്തന്നൂര്‍: യുവാവിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഒരാള്‍കൂടി പിടിയില്‍. ചാത്തന്നൂര്‍ മലയാറ്റ്കോണം ചരുവിള പുത്തന്‍വിട്ടില്‍ ഷൈജുവാണ് (25) ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ നവംബര്‍ 30ന് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന കല്ലുവാതുക്കല്‍ ഗോകുലത്തില്‍ രാഹുലിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേൽപിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണ മാല കവരുകയും ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. കോഷ്ണക്കാവിന് സമീപം ഷൈജുവും നാലുപേരും സംഘം ചേര്‍ന്ന് രാഹുലിനെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
പ്രതിരോധിക്കാന്‍ ശ്രമിക്കവേ രാഹുലിനെ ഇവര്‍ ആക്രമിക്കുകയും കഴുത്തില്‍ കിടന്ന ഒന്നേകാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ രാഹുല്‍ ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും സംഭവത്തിലുള്‍പ്പെട്ട നാലുപേരേ പിടികൂടുകയും ചെയ്തിരുന്നു.
ഒളിവില്‍ കഴിഞ്ഞിരുന്ന ഷൈജുവിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. പൊലീസിനെ ആക്രമിച്ചതും പൊലീസ് വാഹനം തകര്‍ത്തതുമായി ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ട്. ചാത്തന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.