കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സി.ഐയെ ആക്രമിച്ചു

ചാത്തന്നൂർ: കാറിന് സൈഡ് കൊടുത്തില്ലെന്ന പേരിൽ പൊലീസ് ഉദ്യോഗസ്ഥന് ക്രൂര മർദനം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സി.ഐ പരവൂർ സ്വദേശി ബിജുവിനാണ് മർദനമേറ്റത്. സംഭവത്തിൽ മൂന്ന് പേരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

പുത്തൻകുളം കാർത്തികയിൽ രാജേഷ് (34), പുത്തൻകുളം രാമമംഗലത്തിൽ പ്രതീഷ് (30), പുത്തൻകുളം എ.എം നിവാസിൽ ബിനു(33) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞദിവസം വൈകുന്നേരം മൂന്നോടെ ചാത്തന്നൂർ ശീമാട്ടിയിൽ നിന്ന് ചിറക്കര ഭാഗത്തേക്ക് സ്വന്തം കാറിൽ പോകുകയായിരുന്ന സി.ഐ പിറകേ വന്ന കാറിന് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് മൂന്നംഗ സംഘം ഓവർടേക്ക് ചെയ്തുകയറി കുറുകെയിട്ടു. മദ്യപിച്ചിരുന്ന ഇവർ കാറിൽ നിന്ന് സി.ഐയെ പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. നാട്ടുകാർ കൂടിയത് കണ്ട സംഘം വാഹനവുമായി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ തിരച്ചിലിൽ കാറും പ്രതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാരിപ്പള്ളി പൊലീസ് കേസെടുത്തു.

Tags:    
News Summary - Man attacked CI for not giving side

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.