ചാത്തന്നൂർ: ദേശീയപാത നിർമാണത്തിൽ അടിപ്പാതക്കായി നിർമിക്കുന്ന പില്ലറിന്റെ മുകൾഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനിടെ ഷട്ടർ ഇളകിവീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്.
തിങ്കളാഴ്ച രാത്രി 8.30 ഓടെ ദേശീയപാത ചാത്തന്നൂർ ജങ്ഷനിലാണ് അപകടം. തിങ്കളാഴ്ച രാത്രി തൂണുകളുടെ കോൺക്രീറ്റ് തുടങ്ങി പകുതിയോളം എത്തിയപ്പോൾ വൃത്താകൃതിയിലുള്ള ലോഹകവചങ്ങളിൽ ഒന്നിന്റെ നട്ടും ബോൾട്ടും ഇളകി നിലംപതിക്കുകയായിരുന്നു. ഇതോടെ വൈബ്രേറ്റർ ഉപയോഗിച്ച് ഇതിന്റെ മുകളിൽനിന്ന് കോൺക്രീറ്റ് ഉറപ്പിച്ചുകൊണ്ടിരുന്ന തൊഴിലാളികൾക്ക് താഴെവീഴുകയായിരുന്നു. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുവരെ ചെയ്ത കോൺക്രീറ്റ് നിലംപതിച്ചു. ദേശീയപാത നിർമാണം; അപകടത്തിൽ മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്തുടർന്ന് ക്രെയിൻ ഉപയോഗിച്ച് സ്ഥാപിച്ചിരുന്ന ഷട്ടറുകളും ഇളക്കിമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.