ചാത്തന്നൂർ: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുമ്പോൾ സർവിസ് റോഡിൽനിന്ന് പ്രധാനപാതയിലേക്ക് കടക്കാൻ നാൽപതോളം സ്ഥലങ്ങളിൽ കാൽനടപ്പാലം സ്ഥാപിച്ചേക്കും. ദേശീയപാത മറികടക്കാൻ അടിപ്പാതകളില്ലാത്ത സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്ക് സർവിസ് റോഡിൽനിന്ന് പ്രധാനപാതയിലെത്തി ഇരുവശങ്ങളിലേക്കും പോകുന്നതിനാണ് ഇത്തരം സംവിധാനം.
സ്കൂളുകൾ, ആരാധനാലയങ്ങൾ, ചെറിയ ജങ്ഷനുകൾ എന്നിവിടങ്ങളിലാണ് നടപ്പാലങ്ങൾ വരുന്നത്. ദേശീയപാതയുടെ നിയമപ്രകാരം കാൽനടയാത്രക്കാർക്കായി ഇത്തരം സംവിധാനം ഒരുക്കുന്നത് അനുവദനീയമല്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നടപടി. ദേശീയപാതയുടെ നിർമാണം പൂർത്തിയാകുമ്പോൾ ചില സ്ഥലങ്ങളിൽ ഏതാനും കിലോമീറ്ററുകൾ അകലത്തിലാണ് അടിപ്പാത ഉണ്ടാവുക. ജനസാന്ദ്രതയേറിയ ഇവിടെ ആളുകൾക്ക് മറുവശത്തേക്ക് പോകുന്നത് തടസ്സപ്പെടുന്നതും ചുറ്റിക്കറക്കം ഒഴിവാക്കാനുമാണ് കാൽനടപ്പാലങ്ങൾ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.