കൈതക്കുഴിയിൽ പൈപ്പ് പൊട്ടൽ തുടർക്കഥ; കുടിവെള്ളം കിട്ടാക്കനി

ചാത്തന്നൂർ: പൈപ്പ്പൊട്ടൽ തുടർക്കഥയായതോടെ ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ കൈതക്കുഴി മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. ആദിച്ചനല്ലൂർ, കൈതക്കുഴി, കുമ്മല്ലൂർ മേഖലകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത്. പൈപ്പ് പൊട്ടുമ്പോൾ ജലവകുപ്പ് അധികൃതർ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കുടിവെള്ളക്ഷാമത്തിന് കാരണം.

പൈപ്പ് പൊട്ടിയാൽ ഉടൻ തന്നെ ജലവകുപ്പ് അധികൃതർ വാൽവ് അടക്കും. പിന്നെ ദിവസങ്ങൾ കഴിഞ്ഞ് അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ മാത്രമാണ് വാൽവ് തുറന്ന് വെള്ളം വീടുകളിലെത്തുന്നത്. ജല അതോറിറ്റിയുടെ മെല്ലെപ്പോക്ക് സമീപനമാണ് നിർമാണപ്രവൃത്തികൾ വൈകുന്നതിന് കാരണം. നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളത്തിനായി പൈപ്പുവെള്ളത്തെ ആശ്രയിച്ച് കഴിയുന്നത്.

പ്രദേശത്തെ ജനജീവിതം തന്നെ ദുസ്സഹമാക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ വാട്ടർ അതോറിറ്റിയും ആദിച്ചനല്ലൂർ പഞ്ചായത്ത് ഭരണസമിതിയും സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധമടക്കമുള്ള പ്രതിഷേധവുമായി ഇറങ്ങുമെന്നും പഞ്ചായത്തംഗം രഞ്ജു ശ്രീലാൽ പറഞ്ഞു.

Tags:    
News Summary - Pipe burst in kaithakuzhi- Drinking water is not available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.