ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ കയറി പൊലീസുകാരനെ മർദിച്ച കേസിൽ ജവാൻ ഉൾപ്പെടെ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു.
സൈനികൻ ചടയമംഗലം കുര്യോട് വെട്ടുവിള അക്ഷയയിൽ അക്ഷയ് (27), സഹോദരൻ അഭിഷേക് (26), ചരുവിളവീട്ടിൽ അനന്തു (27) എന്നിവരെയാണ് പരവൂർ കോടതി റിമാൻഡ് ചെയ്തത്. എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ രഞ്ജിത്തിനാണ് മർദനമേറ്റത്.
വെള്ളിയാഴ്ചരാത്രി പതിനൊന്നരയോടെയാണ് സംഭവം. നായുടെ കടിയേറ്റയാളുമായി അത്യാഹിതവിഭാഗത്തിലെത്തിയ ആറംഗസംഘം വാഹനം അത്യാഹിതവിഭാഗത്തിന് മുന്നിൽ പാർക്ക് ചെയ്തു. വാഹനം അവിടെ നിന്ന് മാറ്റിയിടണമെന്ന് പറഞ്ഞ സുരക്ഷാജീവനക്കാരുമായി വാക്കേറ്റമുണ്ടായി. സുരക്ഷാജീവനക്കാരെ അസഭ്യം പറഞ്ഞതിനെതുടർന്ന് അറിയിച്ചതനുസരിച്ച് എയ്ഡ് പോസ്റ്റിൽ നിന്ന് എത്തിയ പൊലീസുകാരനെ ഇവർ കൈയേറ്റം ചെയ്തതായാണ് കേസ്.യൂനിഫോം വലിച്ചുകീറുകയും ചെയ്തു. പാരിപ്പള്ളിയിൽനിന്ന് കൂടുതൽ പൊലീസ് എത്തിയാണ് അക്രമികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.